മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കവർച്ച, ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു

Advertisement

തൃശൂർ. അന്തിക്കാട് മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ വില വരുന്ന വെള്ളിക്കുടവും മോഷണം പോയി. ശ്രീകോവിലിൻ്റെ വാതിലും മോഷ്ടാവ് കുത്തിത്തുറന്നു. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ തിരുമേനിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ശ്രീകോവിൽ പൂട്ട് തകർത്ത നിലയിലായിരുന്നു. തിരുവാഭരണങ്ങൾ ലോക്കറിൽ ആയതിനാൽ അവ നഷ്ടപ്പെട്ടില്ല. ഇതിനു സമീപമുള്ള ഗണപതി പ്രതിഷ്ഠക്കു മുന്നിലുള്ള ഭണ്ഡാരം, മറ്റ് അഞ്ച് ഭണ്ഡാരങ്ങൾ എന്നിവ കുത്തിത്തുറന്ന് പണം കവർന്നു. വഴിപാട് കൗണ്ടറിൻ്റെ പൂട്ട് മോഷ്ടാവ് കുത്തിത്തുറന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement