തിരുവനന്തപുരം.രാഹുൽ ഗാന്ധിയുടെ ബിഹാർ മോഡൽ പദയാത്ര കേരളത്തിൽ നടത്താൻ ആലോചിച്ച് കോൺഗ്രസ് . മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൊച്ചിയിലും, തിരുവനന്തപുരത്തും വീടുകൾ വാടയ്ക്ക് എടുത്തു. സംസ്ഥാനത്ത് എത്തുന്ന എ ഐ സിസി ജനറൽ സെക്രട്ടറിമാർക്ക് പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായാണ് വീടുകൾ വാടകയ്ക്ക് എടുത്തത്. 2026 ന്റെ ആദ്യ മാസങ്ങളിൽ 14 ജില്ലകളിലും പര്യടനം നടത്താനാണ് പ്രാഥമിക ആലോചന
ബിഹാറിൽ വൻ വിജയമായ പദയാത്രയുടെ അതെ മാതൃകയിൽ 14 ജില്ലകളിലൂടെയും യാത്ര നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ പ്രിയങ്ക ഗാന്ധി , കോൺഗ്രസ് മുഖ്യമന്ത്രിമാർ എന്നിവരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കേരളത്തിൽ എത്തുന്ന എ ഐ സി സി ജനറൽ സെക്രട്ടറിമാർക്ക് തമാസിക്കാൻ തിരുവനന്തപുരം മരുതംകുഴിയിലും, കൊച്ചിയിൽ അങ്കമാലിയിയലും വീടുകൾ വാടകയ്ക്കും എടുത്തിട്ടുണ്ട്. കോഴിക്കോടും ഉടൻ വീട് വാടകയ്ക്ക് എടുക്കും. പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച്ചകൾ നടത്തുന്നതും ഈ വീടുകളിൽ ആയിരിക്കും. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യാത്ര കാസർകോട് നിന്ന് ആരംഭിക്കാനാണ് നിലവിൽ പദ്ധതി. യാത്രയിൽ ഉടനീളം പ്രിയങ്കഗാന്ധി അനുഗമിക്കും, കോൺഗ്രസ് മുഖ്യമന്ത്രിമാർ, സിനിമാതാരങ്ങൾ, കർഷകർ എന്നിവരും യാത്രയുടെ ഭാഗമാകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാവും യാത്ര നടക്കുക






































