വെള്ളായണിയിലെ നൃത്ത അധ്യാപകന്റെ മരണത്തിൽ വഴിത്തിരിവ്,മരണം മര്‍ദ്ദനമേറ്റ് എന്നു കുടുംബം

Advertisement

തിരുവനന്തപുരം. വെള്ളായണിയിലെ നൃത്ത അധ്യാപകന്റെ മരണത്തിൽ വഴിത്തിരിവ്.. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് മരണം എന്ന് കുടുംബം ആരോപിച്ചു.. ശരീരത്തിൽ 22 ലധികം മുറിവുകളും ക്ഷേത്രങ്ങളും ഉണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ.

കഴിഞ്ഞ മാസം 12 നാണ് നൃത്ത അധ്യാപകനായ മഹേഷ് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ വച്ച് മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കാര്യങ്ങൾ മാറി.. മരണം ശ്വാസകോശത്തിൽ രക്തം നിറഞ്ഞതിനെ തുടർന്ന്.. ശരീരത്തിൽ 20ലധികം ആഴത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാനസിക വെല്ലുവിളിയെ തുടർന്ന് ഏഴാം തീയതി ആശുപത്രിയിൽ എത്തിച്ച ശേഷം തുടർച്ചയായി രണ്ടുദിവസം മഹേഷിനെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് ബന്ധുക്കൾ..മർദ്ദിച്ച കാര്യം ചികിത്സിച്ച ഡോക്ടറെ മഹേഷിന്റെ സഹോദരി ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിലും പോലീസ് അന്വേഷിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് പോലീസ് നിലപാട്.. മഹേഷിനെ മർദ്ദിച്ചു എന്ന് ആരോപണം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി അധികൃതർ തള്ളി. മർദ്ദിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണത്തിൽ ഇരിക്കുന്നതിനാൽ പ്രതികരിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു

Advertisement