തിരുവനന്തപുരം. ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം.എസ്എഫ്ഐ നേതാവിനെ ജനറൽ കൺവീനർ സ്ഥാനത്തുനിന്ന് വെട്ടി വി.സി മോഹനൻ കുന്നുമ്മൽ. ഒഴിവാക്കിയത് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെ. മാറ്റിയില്ലെങ്കിൽ കലോത്സവ നടത്തിപ്പിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്ന് വി.സിയുടെ ഭീഷണി.
നന്ദന് പകരം യൂണിയൻ ചെയർമാനെ ജനറൽ കൺവീനറായി നിയോഗിച്ചു. മെഡിക്കൽ കോളേജ് വിദ്യാർത്ഥി അല്ലാത്ത വ്യക്തി സ്വാഗത സംഘത്തിൽ വേണ്ടെന്ന് വിസി. മൂന്ന് സോണുകളായി നടക്കുന്ന കലോത്സവമാണ് ഈ മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്






































