കുപ്രസിദ്ധ മോഷ്ടാക്കളായ പൂവരണി ജോയിയെയും, അടൂർ തുളസീധരനെയും പിടികൂടി

Advertisement

തിരുവനന്തപുരം. കുപ്രസിദ്ധ മോഷ്ടാക്കളായ പൂവരണി ജോയിയെയും, അടൂർ തുളസീധരനെയും പിടികൂടി വെഞ്ഞാറമൂട് പൊലീസ്. ഇരുവരും ഒന്നിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ നടത്തിയ കവർച്ചയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. ഇരുവരുടെയും മോഷണങ്ങൾ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു


തിരുവനന്തപുരം കളമച്ചൽ പാച്ചുവിളകം ദേവീക്ഷേത്രം, വേറ്റൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണങ്ങളിലാണ് പൂവരണി ജോയി, അടൂർ തുളസീധരൻ എന്നിവർ പിടിയിലായത്. ഈ മാസം 14നാണ് പ്രതികൾ ഒന്നിച്ച് കളമച്ചൽ പാച്ചുവിളാകം ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയത്. ദേവിക്ക് ചാർത്തുന്ന സ്വർണ പൊട്ടുകളും വളകളും താലിയും മോഷ്ടിച്ചു. സിസിടിവി ക്യാമറയുടെ ഡിവിആർ എന്ന് തെറ്റിദ്ധരിച്ച് ഇൻവർട്ടറും കവർന്നാണ് പ്രതികൾ മടങ്ങിയത്.

ഈ മാസം 18 ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലും മോഷണം നടത്തി. ഓഫീസ് മുറിയിലെ മേശയിൽ നിന്നും കാണിക്ക വഞ്ചിയിൽ നിന്നും പണം കവർന്നു. ഒന്നാംപ്രതി പൂവരണി ജോയിക്ക് 160 ൽ അധികം കേസുകളാണ് കേരളത്തിൽ ഉടനീളം ഉള്ളത്. രണ്ടാം പ്രതിയായ അടൂർ തുളസീധരനെതിരെ 30 കേസുകളുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് കേസുകൾ. ഇരുവരും ഒന്നിച്ചാണ് സമീപകാലങ്ങളിൽ മോഷണം നടത്തിയിരുന്നത്. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. രണ്ടു പ്രതികളും മാസങ്ങൾക്കു മുൻപാണ് മറ്റു കേസുകളിൽ നിന്ന് ജയിൽ മോചിതരായത

സിസിടിവി ദൃശ്യങ്ങളും കേസിൽ പ്രതികളെ കണ്ടെത്താൻ നിർണായകമായി.

Advertisement