ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്.ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷാ വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ടോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ബിജെപി എംപി തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരും സംഗമത്തിൽ പങ്കെടുക്കും. വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. ബദൽ സംഗമത്തിലും പന്തളം രാജകുടുംബം നേരിട്ട് പങ്കെടുക്കില്ല.






































