വെള്ളാപ്പള്ളി നടേശന്റെ പിണറായി സ്തുതി,പിന്നാലെ എൻഡിപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ

Advertisement

ആലപ്പുഴ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിണറായി സ്തുതിക്ക് പിന്നാലെ എൻഡിപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. എസ്എൻഡിപി യോഗം അധികാര വർഗ്ഗത്തിന് പിന്നാലെ പോകുന്നെന്നാണ് വിമർശനം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് പിന്നാലെ എസ്എൻഡിപിയിലും ഭിന്നഭിപ്രായമുയർന്നു.

ഇന്നലെ അയ്യപ്പസംഗമ വേദിയിലേക്ക് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിൽ എത്തിയത് മുതൽ ആരംഭിച്ചതാണ് വിവാദങ്ങൾ. പിന്നാലെ വേദിയിൽ പിണറായി വിജയനെ പുകഴ്ത്തി പ്രസംഗം.

സംഭവം രാഷ്ട്രീയ ചർച്ച ആയതിനു പിന്നാലെയാണ് ജി സുധാകരന്റെ വിമർശനം. വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിക്കാതെ, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. എസ്എൻഡിപി അധികാര വർഗ്ഗത്തിന് പിന്നാലെയെന്ന് ജി സുധാകരൻ

പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകും, മറ്റാരും ആ സ്ഥാനത്ത് വന്നിട്ട് കാര്യമില്ല തുടങ്ങിയ വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ എസ്എൻഡിപി യോഗത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് നേതൃത്വത്തേയാകെ വിമർശിച്ചുള്ള ജി സുധാകരന്റെ ഒളിയമ്പ്.

Advertisement