പമ്പ:ശബരിമല സർവ്വധർമ്മ
സമ ഭാവനയുടെ പ്രതീകമാണന്ന് മുഖ്യമന്ത്രി. മതാതീത അത്മീയതയ ഉദ്ഘോഷിക്കുന്ന ശബരിമല വേർതിരിവുകൾക്കും വേദ ചിന്തകൾക്കും അതീതമാണന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയിൽ ശബരിമല ആഗോള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരി റെയിൽ പദ്ധതിയുടെ പകുതി പണം നൽകാൻ സർക്കാർ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണന്നും 2026 ൽ ശബരിമല വിമാനത്താവള നിർമ്മാണത്തിലേക്ക് കടക്കാനാകും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വർഷവും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ ശബരിമലയിലേക്കെത്തുമ്പോൾ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടുന്ന മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമം.1033 കോടി 62 ലക്ഷം രൂപയാണ് മാസ്റ്റർ പ്ലാൻ ചെലവ് പ്രതീക്ഷിക്കുന്നത്
എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയത്തിലേക്ക് വരാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വെച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്.ശബരിമലയുടെ ചരിത്രവും ഐതീഹ്യവും മുഖ്യമന്ത്രി വിവരിച്ചു. ലോകത്തെമ്പാടും അയ്യപ്പഭക്തർ ഉണ്ട് അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നത്.നേരത്തെ കേരളീയരുടെ മാത്രം ആരാധനനാ കേന്ദ്രമായിരുന്നു.പിന്നീട് അയൽ സംസ്ഥനത്ത് നിന്നും തുടർന്ന് രാജ്യത്തിൻ്റെ നാനാ കോണുകളിൽ നിന്നും തീർത്ഥാടകർ എത്താൻ തുടങ്ങി. ക്ഷേത്രത്തിൻ്റെ സാർവ്വലൗകിക സ്വഭാവം മുൻനിർത്തി ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തു നിന്ന് ആളുകൾ എത്തുന്നു.
ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയും താല്പര്യവുമുണ്ട്. അതു് മുൻനിർത്തി തടയാൻ എല്ലാ വിധ ശ്രമങ്ങളും നടത്തി.അത് നമുക്ക് ബാധ്യതയല്ല. അത് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ വിലക്കി എന്നത് ശ്രദ്ധേയമാണ്.ഒരു യഥാർത്ഥ ഭക്തൻ്റെ ലക്ഷണങ്ങൾ ഭഗവത് ഗീത 12-ാം അധ്യായം 13 -20 വരെ ശ്ലോകങ്ങളിലുണ്ട്. മതനിരപേക്ഷ മൂല്യങ്ങങ്ങളുടെ വിശുദ്ധി തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. എല്ലാ ജാതി മത ചിന്തകൾക്കും വിശ്വാസത്തിനുമപ്പുറം എല്ലാവരേയും ഉൾക്കൊള്ളുന്ന ഒന്നാണി ക്ഷേത്രം. കല്ലും മുള്ളും കാലുക്ക് മെത്തെ എന്ന് ചൊല്ലി 18-ാം പടി കയറിയെത്തുമ്പോൾ ‘തത്വമസി’ എന്ന ഉപനിഷത്ത് വചനമാണ് കാണുന്നത്. അത് നീ തന്നെ എന്നാണ് ഇതിൻ്റെ പൊരുൾ. ഞാനും നീയും ഒന്നാണ് എന്ന് പറയുമ്പോൾ അന്യരില്ല എന്ന് വ്യക്തം. എല്ലാവരും ഒന്നാണ് എന്ന് വരുമ്പോൾ അപരൻ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ നിന്ന് ചില്ലിക്കാശ് പോലും സർക്കാർ കൊണ്ട് പോകുന്നില്ല. പകരം സർക്കാ അങ്ങോട്ട് സഹായിക്കുകയാണ് ചെയ്യുന്നത്. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാകണം’
ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ഉള്ളിലിരിപ്പ് ഊഹിക്കാവുന്നതേയുള്ളൂ. ഈ സംഗമം തടയാൻ കോടതിയിൽ പോയവർക്ക് അയ്യപ്പനോടുള്ള ഭക്തിയോ, വന പരിപാലന താല്പര്യമോ വിശ്വാസ ശുദ്ധിയോ അല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രഭരണം വിശ്വാസികൾക്കു വിട്ടുകൊടുത്തു കൂടെ എന്ന് വാദിക്കുന്നവർ സർക്കാർ സഹായം ഇല്ലാത്ത പഴയ കാല ദുരവസ്ഥയിലേക്ക് ക്ഷേത്രങ്ങൾ തിരിച്ച് പോകണമെന്ന് ആഗ്രഹിക്കുന്നവരാണന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര വരുമാനങ്ങൾ സർക്കാർ എടുക്കാതെ അങ്ങോട്ട് സഹായിക്കുന്നതു കൊണ്ടാണ് തുഛ വരുമാനമുള്ള പല ക്ഷേത്രങ്ങളിലും അന്തി തിരിതെളിയുന്നതും ജീവനക്കാർ പട്ടിണി കിടക്കാത്തതുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.കോവിഡ് കാലത്ത് 140 കോടിയും മരാമത്ത് പണികൾക്കായി 123 കോടിയും സർക്കാർ സഹായമായി. കഴിഞ്ഞ നാല് വർഷമായി ശബരിമല ഉത്സവത്തിനായി 10 കോടി രൂപ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സംഗമം നനഞ്ഞ പടക്കമാണന്നും സങ്കുചിത ദുഷ്ടലാക്കോടെ നടത്തുന്ന പ്രചരണമാണെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു
മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് സ്വാഗതം പറഞ്ഞു. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ കെ ബാബു, ഐ റ്റി മന്ത്രി പളനിവേൽ, സംസ്ഥാന മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, സജി ചെറിയാൻ, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, എം എൽ എ മാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ, കടകംപള്ളി സുരേന്ദ്രൻ, സമുദായ സംഘടനാ നേതാക്കളായ വെള്ളാപ്പള്ളി നടേശൻ, സംഗീത് കുമാർ, പി കെ സജീവ്, കരിമ്പുഴ രാമൻ, കെ എസ് മനോഹരൻ ,കെ. രാമഭദ്രൻ, പുന്നല ശ്രീകുമാർ, നാസ്സർ പഴശി, ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.യു പി മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് സമ്മേളനത്തിന് ആശംസ അറിയിച്ച് സന്ദേശം അയച്ചു.
Home News Breaking News ശബരിമല സമഭാവനയുടെ പ്രതീകം;ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യക അജണ്ഡയെന്നും മുഖ്യമന്തി






































