തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങി മരിച്ച കേസിൽ പോലീസ് റിപ്പോർട്ട് തള്ളി കുടുംബം. ക്യാമ്പിൽ ജാതി പീഡനവും ശാരീരിക പീഡനവും നടന്നിട്ടില്ലെന്നും ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നു എന്നുമാണ് പേരൂർക്കട പോലീസിന്റെ റിപ്പോർട്ട്. മകന് വിഷാദരോഗം ഇല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് ഫോൺ വിളിച്ചപ്പോൾ സംസാരിച്ചതെന്നും അമ്മ ചന്ദ്രിക. ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നതിൽ
ബറ്റാലിയൻ ഡിഐജി അരുൾ ബി കൃഷ്ണയുടെ മേൽനോട്ടത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് അന്വേഷിക്കും. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നിർദേശം.





































