തിരുവനന്തപുരം. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി രമേശ് ചെന്നിത്തല. പൊലീസ് സേനയിൽ സ്വീകരിച്ച അച്ചടക്ക നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരം നൽകി എന്നാണ് ആരോപണം. നിയമസഭ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്. 9 വർഷത്തിനിടെ 144 പൊലീസുകാരെ പിരിച്ചു വിട്ടു എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്
പിരിച്ചുവിട്ട ഉദ്യോഗസ്ഥരുടെ പേരോ പദവിയോ മറ്റു വിശദാംശങ്ങളോ സഭയുടെ മുന്നിൽ വയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. അവാസ്തവമായ കണക്കാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനം കൊണ്ടുവരാൻ അനുമതി നൽകണമെന്ന് കത്തിലൂടെ സ്പീക്കറോട് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു






































