കാണാതായ വ്യാപാരിയുടെ മൃതദേഹം വീട്ടുകിണറ്റിൽ

Advertisement

തൃശൂര്‍.കാണാതായ വ്യാപാരിയുടെ മൃതദേഹം വീട്ടുകിണറ്റിൽ കണ്ടെത്തി.പഴുവിൽ സ്വദേശി ഒലവക്കോട് ഇബ്രാഹിംകുട്ടി മകൻ ഷംസുദീൻ (70) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഴുവിൽ വെസ്റ്റ് ചാഴൂർ റോഡിലുള്ള വീട്ടിൽ നിന്നും ഇന്നലെ രാത്രി 10 മണിയോടെ ഇയാളെ കാണാതാവുകയായിരുന്നു.പലസ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അന്തിക്കാട് പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാട്ടൂർ ബസ്റ്റാൻ്റിന് സമീപം ഒ.കെ. മാക്സി സെൻ്റർ എന്ന സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ഷംസുദ്ദീൻ

Advertisement