പേരൂർക്കട പോലീസ് ക്യാമ്പിൽ പോലീസ് ട്രയ്നി തൂങ്ങി മരിച്ചത് പീഢനം മൂലമെന്ന് കുടുംബം

Advertisement

തിരുവനന്തപുരം: പേരൂർക്കട എസ് എ പി ക്യാമ്പിൽ പോലീസ് ട്രയിനി മീനാങ്കൽ
തേവീയാര്കുന്ന് സ്വദേശി ആനന്ദ് (25) തൂങ്ങി മരിച്ചതിന് പിന്നിൽ മേൽ ഉദ്യോഗസ്ഥരുടെ പീഢനമെന്ന് കുടുംബത്തിൻ്റെ ആരോപണം. ശാരീരികവും മാനസികവുമായി പീഢിപ്പിച്ചതായി സഹോദരൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് ആനന്ദ്.
ഹവീൽദാർ വിപിൻ ജാതീയമായി അപമാനിച്ചു. ലഹരിക്കടിമയാണെന്ന് മേൽ ഉദ്യോഗസ്ഥർ പറഞ്ഞ് പരത്തിയതായും കുടുംബം ആരോപിച്ചു.
നേരത്തെ ഇരുകൈ ഞെരമ്പുകളും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു.
തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആനന്ദിനെപേരൂർക്കട ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി.

Advertisement