തിരുവനന്തപുരം. വടക്കാഞ്ചേരിയിൽ കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം. വകുപ്പുതല നടപടി നേരിട്ട എസ് എച്ച് ഒയെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റാൻ നീക്കം. ഷാജഹാൻ യുകെ യെ സ്വന്തം നാടായ പട്ടാമ്പിയിലേക്ക് സ്ഥലം മാറ്റാനാണ് നീക്കം. രണ്ടുദിവസത്തിനകം ഉത്തരവ് പുറത്തിറങ്ങും
മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാജഹാനെ തൃശൂർ ലിമിറ്റിൽ നിന്ന് പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം നാടായ പട്ടാമ്പിയിലേക്ക് സ്ഥലം മാറ്റാനുള്ള നീക്കം






































