കണ്ണൂർ .സെൻട്രൽ ജയിലിലേക്കുള്ള കടത്ത് തടയാൻ നടപടി. ജയിൽ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് IRB സേനയെ നിയോഗിക്കും. മതിലിനടുത്തേക്കുള്ള തടവുകാരുടെ പ്രവേശനം തടയാൻ ഇരുമ്പ് വേലി. ജയിലിനുള്ളിൽ ഉദ്യോഗസ്ഥർക്കും ഫോൺ ഉപയോഗത്തിന് വിലക്ക്. ഇലക്ട്രിക് ഫെൻസിങ് പുനർ നിർമിക്കാൻ ഒരു കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് കൈമാറി
ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചും മൊബൈൽ ഫോൺ കടത്ത്. കോടതിയിൽ നിന്ന് വരുമ്പോൾ തടവുകാർ ഫോൺ കടത്തുന്നുവെന്ന് കണ്ടെത്തൽ. ഇങ്ങനെ കടത്തുന്നത് വിരലിനോളം വലുപ്പമുള്ള മൈക്രോ ഫോണുകൾ. ഇത് പരിശോധിക്കാൻ ജയിലിൽ സംവിധാനമില്ല. ശരീരം പരിശോധിക്കാൻ സ്‌കാനർ വേണമെന്ന പ്രൊപ്പോസൽ നൽകി ജയിൽ അധികൃതർ






































