കൊച്ചി.25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്,കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കാഞ്ഞിരംപാറ സ്വദേശി സുജിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ ബാങ്കിൽ സുജിതയുടെ പേരിൽ അക്കൗണ്ട് തുറന്നതോടെയാണ് പോലീസ് സുജിതയെ പിടികൂടിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം സുജിതയുടെ സഹായത്തോടെ വിദേശത്തേക്ക് കടത്തി. ഇതിന് യുവതി കമ്മീഷൻ വാങ്ങിയതായും പോലീസ് കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ എന്ന് പോലീസ്




































