കൊച്ചി.ശബരിമല സന്നിധാനത്തെ ദ്വാരപാലക സ്വർണ്ണ പാളിയുടെ ഭാരം കുറഞ്ഞതിൽ അന്വേഷണത്തിന് ഉത്തരവിട്ട്
ഹൈക്കോടതി ദേവസ്വം ബെഞ്ച്. 2019- ൽ സ്വർണം പൂശാൻ കൊണ്ടുപോകുമ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണ്ണപ്പാളി ചെന്നൈയിലെത്തിയപ്പോൾ 38 കിലോ ആയതെങ്ങനെയെന്ന് കോടതി ചോദിച്ചു.
ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ
മൂന്നാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.ദ്വാരപാലക സ്വർണ്ണപ്പാളി മുൻപ് സ്വർണം പൂശിയത്തിന്റെ മഹസർ റിപ്പോർട്ടുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചു. 2019 ലെ മഹസർ റിപ്പോർട്ടിൽ ആയിരുന്നു അവ്യക്തതകൾ. 2019 ൽ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടു പോകുന്നതിനു മുൻപ് ഭാരം 42 .800 kg.ഒന്നേകാൽ മാസത്തിനു ശേഷം ഭാരം 38 .258 Kg ആയി. 4 കിലോയുടെ കുറവ് എങ്ങനെ സംഭവിച്ചു എന്നായിരുന്നു പ്രധാന ചോദ്യം. ഭാരം കുറയാൻ പെട്രോൾ അല്ല സ്വർണം അല്ലേ എന്നും കോടതി പരിഹസിച്ചു.
2019 ലും ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ്
സ്വർണ്ണം പൊതിയാനായി അപേക്ഷയുമായി എത്തിയത്. ദ്വാരപാലക പാളിയുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഹൈക്കോടതി വിവരം അറിയിക്കണം എന്ന കാര്യം അറിയില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
2019 ൽ ഒറ്റ കുറ്റപ്പണിക്ക് ശേഷം തിരികെ എത്തിച്ച സ്വർണ്ണപ്പാളി സന്നിധാനത്ത് തൂക്കി നോക്കി അളവു തിട്ടപ്പെടുത്താതെലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. സ്വർണ്ണ പാളിയിലെ ഭാരക്കുറവിൽ ദേവസ്വം ബോർഡ് മറുപടി പറഞ്ഞു മതിയാകു. ഹൈക്കോടതി അനുമതിയില്ലാതെ കഴിഞ്ഞമാസം ദ്വാരപാലക സ്വർണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിനെതിരെ ശബരിമല സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് കോടതി നടപടി





































