മീനാങ്കൽ കുമാറിനോട് വിശദീകരണം തേടാൻ സിപിഐ

Advertisement

തിരുവനന്തപുരം.സംസ്ഥാന കൗൺസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യ പ്രതികരണം നടത്തിയ എഐടിയുസി നേതാവ് മീനാങ്കൽ കുമാറിനോട് വിശദീകരണം തേടാൻ സിപിഐ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. പരസ്യ പ്രതികരണം അംഗീകരിക്കാൻ ആവില്ലെന്ന മന്ത്രി ജി ആർ അനിലിന്റെ നിലപാടിനെ തുടർന്നാണ് കേരളത്തിൽ വിശദീകരണം തേടാൻ ധാരണയായത്. മീനാങ്കൽ കുമാറിനോട് വിശദീകരണം തേടാനുള്ള തീരുമാനത്തെ രണ്ട് അംഗങ്ങൾ എതിർത്തു. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെതിൽ സംസ്ഥാന നേതൃത്വം മറുപടി പറയണം എന്നായിരുന്നു മീനാങ്കൽ കുമാറിന്റെ പരസ്യ പ്രതികരണം

Advertisement