കോഴിക്കോട്. കെ എസ് യു നേതാവിൻ്റെ ഭീഷണി പ്രസംഗം പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്. കുറ്റിയാടി സി.ഐ കൈലാസനാഥനെയും, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ബിജുരാജിനെതിരെയുമാണ് ഭീഷണി വി.ടി സൂരജ് ആണ് ഭീഷണി മുഴക്കിയത്
പോലീസ് അതിക്രമത്തിന് എതിരെ കോഴിക്കോട് DCC പ്രസിഡൻ്റ് നടത്തിയ ഏകദിന ഉപവാസ സമരത്തിലാണ് പ്രസംഗം. ഭീഷണി പ്രസംഗത്തിൽ പോലീസ് കേസ് എടുത്തു. നടക്കാവ് പോലീസാണ് കേസ് എടുത്തത്.






































