തിരുവനന്തപുരം.പീച്ചി സ്റ്റേഷനിലെ മർദ്ദനം,SHO പി.എം രതീഷിനു സസ്പെൻഷൻ. ദക്ഷിണമേഖല ഐജിയുടേതാണ് നടപടി. പി എം രതീഷ് ഇപ്പോൾ കടവന്ത്ര SHO ആണ്. 2023 മേയിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനം നടന്നത്. ഹോട്ടലുടമയായ ഓസേപ് മകന്‍ ഒരു ജീവനക്കാരന്‍ എന്നിവരെ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയും അഞ്ചുലക്ഷം രൂപ ഒത്തു തീര്‍പ്പിനായി വാങ്ങി വാദിക്ക് നല്‍കിയതിന് തുല്യമായി തുക പൊലീസ് വാങ്ങിയെടുക്കുകയും ചെയ്തു എന്നതായിരുന്നു ആക്ഷേപം. സിസി ടിവി രംഗങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പരാതി നല്‍കിയത്.
മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ രണ്ട് വർഷത്തോളമാണ് അധികാരികൾ വൈകിയത്. മർദ്ദിച്ച എസ്.ഐ. പി.എം. രതീഷിന് ഇതിനിടയിൽ സ്ഥാനക്കയറ്റം ലഭിച്ച് കടവന്ത്ര എസ്.എച്ച്.ഒ. ആയതും വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് അനുകൂലമായി പ്രവർത്തിച്ചുവെന്നതിൻ്റെ സൂചനയാണിതെന്നാണ് ആരോപണം. ഈ വിഷയത്തിൽ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.






































