മലപ്പുറം. പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി.
വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം എത്തിയ പുലി ഏറെ നേരം വിശ്രമിച്ച ശേഷം റോഡ് മുറിച്ചു കടന്നു പോകുന്ന ദൃശ്യമാണ് ക്യാമററയിൽ പതിഞ്ഞത്.പുലിയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി ജനവാസ മേഖലയിൽ എത്തിയത്. പുലിയെ പിടികൂടാനായി വനം വകുപ്പ് സ്റ്റാപിച്ച കൂട്ടിലേക്ക് നോക്കി പാറക്ക് മുകളിൽ വിശ്രമിച്ച ശേഷം പുലി റോഡ് മുറിച്ചു വനത്തിലേക്ക് നീങ്ങി
ഇന്നലെ പുലർച്ചെയും പുലി എത്തിയിരുന്നു.പുലി മയക്ക് വെച്ച് പിടികൂടണം എന്ന് ആവശ്യപ്പെട്ടു നാട്ടുകാർ റോഡ് ഉപരോധിചു
വനം വകുപ്പ് പ്രദേശത്ത് ഒരു കൂട് സ്ഥാപിച്ചിട്ടുള്ളത്.ഈ മാസം മാത്രം മൂന്ന് തവണയാണ് പുലിയുടെ ദൃശ്യം സിസിറ്റിവിയിൽ പതിഞ്ഞത്.നാല് മാസത്തിനിടെ പതിമൂന്ന് തവണയാണ് പുലി ജനവാസ മേഖലയിലേക്ക് വന്നത്






































