കൊച്ചി.വേടന്റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം.വേടനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിയ്ക്കാണ് കുടുംബം പരാതി നൽകിയത്.മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറി
പരാതിയിൽ അന്വേഷണം നടത്താൻ തൃക്കാക്കര ACP യ്ക്ക് നിർദേശം നൽകി കമ്മിഷണർ.തൃക്കാക്കര പോലീസ് ആണ് വേടനെതിരെയുള്ള ബലാത്സംഗം കേസ് രജിസ്റ്റർ ചെയ്തത്.’തുടർച്ചയായ പരാതികൾ വേടനെ നിശബ്ദനാക്കാൻ എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം’





































