തിരുവനന്തപുരം.കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കൊടിക്കുന്നിൽ
സുരേഷും അധ്യക്ഷൻ സണ്ണി ജോസഫും ഏറ്റുമുട്ടി. കൊടിക്കുന്നിലിൻ്റെ പരാമർശത്തെ തുടർന്നാണ്
സണ്ണി ജോസഫ് പ്രകോപിതനായത്
“മുൻ അധ്യക്ഷൻ കണ്ണൂരിൻെറ കെ.പി.സി.സി പ്രസിഡന്റായിരുന്നു”” എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിൻെറ
പ്രസിഡന്റാണ്”കൊടിക്കുന്നിലിൻെറ പരാമർശത്തിൽ ക്ഷുഭിതനായ സണ്ണി ജോസഫ് ഒരു മാസത്തെ
പരിപാടികൾ മുഴുവൻ വായിച്ചു
സംസ്ഥാനത്താകെ പങ്കെടുത്ത പരിപാടികളാണ് വിശദീകരിച്ചത്. പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ
നേതാവും നിലപാടെടുത്തു. സമ്മർദ്ദത്തിന് വഴങ്ങിയ കൊടിക്കുന്നിൽ പരാമർശം പിൻവലിച്ചു






































