50 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിൽ നാലുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

Advertisement

മലപ്പുറം. കൊണ്ടോട്ടിയിൽ 50 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിൽ നാലുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പോലീസിന്റെ വലയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

കൊണ്ടോട്ടി കീഴ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 50 ഗ്രാമോളം എംഡിഎംഎ ആണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. മലപ്പുറം സ്വദേശികളായ ഫൈസൽ, അഹമ്മദ് കബീർ, ഷഹിൽ എന്നിവർ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികൾ കൂടി പിടിയിലായത്. കണ്ണൂർ സ്വദേശി ഷഫീഖ്, ബിലാൽ, ഒളായിക്കര സ്വദേശി ഫാസിൽ, കാസർകോട് സ്വദേശി അസൈനാർ എന്നിവരെ ബാംഗ്ലൂരിൽ നിന്ന് ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഖത്തറിലേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നതിനെ പിടിയിലായി ജയിലിൽ കിടക്കുന്ന സമയം പരിചയപ്പെട്ട പ്രതികൾ അഞ്ചുവർഷത്തെ ശിക്ഷ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി ബാംഗ്ലൂർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുകയായിരുന്നു. ‘കൊണ്ടോട്ടി പോലീസും ഡാൻസാഫും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

Advertisement