തിരുവനന്തപുരം.കിളിമാനൂരിൽ വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസിൽ പാറശാല SHO പി.അനിൽകുമാറിന് സസ്‌പെൻഷൻ.
ദക്ഷിണ മേഖലാ ഐ.ജി ശ്യാം സുന്ദറിന്റേതാണ് നടപടി.കഴിഞ്ഞ
സെപ്റ്റംബർ 7 നാണ് അനിൽകുമാറിന്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചത്.
ശേഷം വാഹനം നിർത്താതെ പോയ അനിൽകുമാർ നിലവിൽ ഒളിവിലാണ്.
അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി,നിർത്താതെ പോയി എന്നീ കുറ്റങ്ങൾക്കാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽകുമാർ ഒളിവിൽ പോയത്.സംഭവത്തിൽ അനിൽകുമാർ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു.






































