രാഹുലിനെതിരെ നിലപാട് പറയാൻ പല നേതാക്കളും തയ്യാറാവുന്നില്ലെന്ന് കെപിസിസി യോഗത്തില്‍ വിമർശനം

Advertisement

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം സജീവ ചർച്ചയായി കെ.പി.സി.സി ഭാരവാഹി യോഗം. രാഹുൽ വിഷയത്തിൽ നേതാക്കളുടെ അഭിപ്രായങ്ങളിൽ ക്ലാരിറ്റി കുറവുണ്ടെന്ന് വിമർശനം. സൈബർ ആക്രമണം അവസാനിപ്പിക്കാൻ പാർട്ടി നിർദേശം. വിവാദങ്ങളിൽ ഒന്നും മിണ്ടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മണിക്കൂറുകൾ നീണ്ട കെപിസിസി ഭാരവാഹി യോഗത്തിൽ സജീവ ചർച്ചയായി രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും അനുബന്ധ വിവാദങ്ങളും. രാഹുലിന്റെ നിയമസഭയിലേക്കുള്ള വരവും യോഗത്തിൽ ചർച്ചയായി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീർ സഭയിൽ എത്തിയതും യോഗത്തിൽ ചർച്ച ചെയ്തു. ഷജീറിൻ്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയോടെയെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ ആകില്ല. പല നേതാക്കൾക്കും വിഷയത്തിൽ ക്ലാരിറ്റി ഇല്ല. പ്രതിപക്ഷനേതാവ് മാത്രം നിലപാട് ആവർത്തിച്ചു പറയുമ്പോൾ സംശയം തോന്നും. എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് സംശയമുണ്ടാകും. രാഹുലിനെതിരെ നിലപാട് പറയാൻ പല നേതാക്കളും തയ്യാറാവുന്നില്ലെന്നും വിമർശനം ഉണ്ടായി. സൈബർ ആക്രമത്തിന്റെ കാരണം ഇതാണ്. സൈബർ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവർ അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ നേതൃയോഗത്തിൽ വിമർശിച്ചു. നേതാക്കൾക്കെതിരായ സൈബർ അക്രമണത്തിൽ ശക്തമായ നടപടിക്ക് കെപിസിസി യോഗം നിർദ്ദേശം നൽകി. പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന് ഇക്കാര്യത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കും. വി.ടി ബൽറാമിൻ്റെ നേതൃത്വത്തിൽ പരിശോധന നടക്കും. എന്നാൽ വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു പ്രതികരണവും നടത്തിയില്ല. വയനാട് ആത്മഹത്യകളും വിവാദങ്ങളും യോഗം ചർച്ച ചെയ്തു. എൻ.എം വിജയൻ്റെ കുടുംബത്തിന് പരമാവധി സഹായം ചെയ്തുവെന്ന് വയനാട്ടിൽ നിന്നുള്ള നേതാക്കൾ അറിയിച്ചു.

Advertisement