രാഹുൽ മാങ്കൂട്ടത്തിനെതിരെ വെളിപ്പെടുത്തൽ,റിനിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഡിജിപിയുടെ നിർദേശം

Advertisement

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ യുവനടി റിനിയെ സാമൂഹിക മാധ്യമങ്ങളി അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഡിജിപിയുടെ നിർദേശം.
റിനി മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിർദേശം.പരാതിയില്‍ പറയുന്ന വ്യക്തികള്‍ക്ക് എതിരേ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യും.ജാമ്യമമില്ലാ വകുപ്പ് അടക്കം ചുമത്താവുന്ന കുറ്റം പരാതിയില്‍ ഉണ്ടെന്ന് വിലയിരുത്തലിലാണ് പോലീസ്.രാഹുല്‍ ഈശ്വര്‍,ഷാജന്‍ സ്‌കറിയ, ക്രൈം നന്ദകുമാർ എന്നിവർക്ക് എതിരേയാണ് റിനി പരാതി നൽകിയിരുന്നത്. അതേസമയം
കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എവിടെ എന്നതില്‍ തീരുമാനമായില്ല.രാഹുല്‍ മാങ്കുട്ടത്തിലിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ വലിയ അധിക്ഷേപമാണ് റിനി സോഷ്യൽ മീഡിയയിലൂടെ നേരിട്ടത്

Advertisement