വില്ലനായത് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂളോ,ആശങ്ക

Advertisement

തിരുവനന്തപുരം. പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് ആശങ്കയാകുന്നു.
പൂവാർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരം എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.ഇയാൾ കുളിക്കാൻ ഇറങ്ങിയ ആക്കുളത്തെ ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി.ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ എത്തി സിമ്മിംഗ് പൂളിൽ കുളിച്ചത്. സിമ്മിംഗ് പൂളിൽ ഒപ്പം കുളിക്കാൻ പോയ മറ്റ് മൂന്നുപേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. തിരുവനന്തപുരത്ത് നിലവിൽ 9 പേർ ചികിത്സയിൽ
പിറ്റേദിവസം കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടു.തുടർന്ന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.പനിയും തലവേദനയും ശക്തമായതോടെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിക്കുന്നത്. പൂളിലെ വെള്ളത്തിൻറെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.

അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ചികിത്സയിൽ തുടരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 9 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഉള്ളത്. ഇന്നലെ അന്നശേരി സ്വദേശിയായ 30കാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. നേരത്തേ ഒരു കുട്ടിയും രോഗമുക്തി നേടിയിരുന്നു. ഈ വർഷം 17 പേരാണ്‌ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചത്.

Advertisement