വയനാട്. ലക്കിടി എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എൻഡിഎയുമായി യുവാവും യുവതിയും അറസ്റ്റിൽ.
കോഴിക്കോട് നിന്നും കൽപ്പറ്റ ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന ഇവരിൽ നിന്നും 4.41 ഗ്രാം
എം. ഡി.എം.എ പിടികൂടി. കോഴിക്കോട്
അരീക്കോട് സ്വദേശിഷാരൂഖ് ഷഹിൽ, ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ദീന്‍ എന്നിവര്‍ ആണ് പിടിയിൽ ആയത്.
എം.ഡി എം എ കടത്തിക്കൊണ്ടു വരാനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു . കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്






































