ആഫ്രിക്കക്കാരുടെ കൈയ്യിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് ഇടനിലക്കാരൻ വഴി കടത്തുന്ന പ്രധാന കണ്ണിയെ പിടികൂടി പൊലീസ്

Advertisement

കൊച്ചി.കേരളത്തിലേക്ക് രാസ ലഹരി ഒഴുക്കുന്ന പ്രധാന ലഹരി കച്ചവടക്കാരനെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് തടിയിട്ട പറമ്പ് പോലീസ്. തൃക്കാക്കര സ്വദശി ഹസനുൽ ബന്നയെയാണ് കൂട്ടുപ്രതിയുടെ സഹായത്തോടെ പോലീസ് സാഹസികമായി പിടികൂടിയത്. ആഫ്രിക്കൻ വംശജരുടെ കൈയ്യിൽ നിന്ന് രാസലഹരി വാങ്ങി കേരളത്തിലേക്ക് കടത്തുന്നതായിരുന്നു ഈയാളുടെ രീതി.

ആഫ്രിക്കക്കാരുടെ കൈയ്യിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് ഇടനിലക്കാരൻ വഴി കടത്തുന്ന പ്രധാന ലഹരികടത്തുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപ് ഇയാളുടെ സഹായി മുഹമ്മദ് അസ്ലമിനെ വാഴക്കുളത്ത് വച്ച്പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു എങ്കിലും പോലീസ് ഓടിച്ചിട്ട് പ്രതിയെ പിടികൂടുകായിരുന്നു.ചെറിയ അളവിൽ വരെ രാസലഹരി വിൽക്കാനുള്ള ഉപകരണങ്ങളും പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമെ ലഹരിവലയുടെ വ്യാപ്തി കണ്ടെത്താൻ സാധിക്കു എന്ന് പോലീസ് പറഞ്ഞു

Advertisement