പോലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി

Advertisement

തിരുവനന്തപുരം. പോലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി. ബാലരാമപുരം സ്വദേശി സിപിഒ രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂർ സ്വദേശി വിജയൻ പിള്ള , സഹോദരൻ മുരളീധരൻ എന്നിവരിൽ നിന്നാണ് പണം തട്ടിയത്. ഷെയർ മാർക്കറ്റിൽ ലാഭം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്

2020ൽ ഡിജിപി ഓഫീസിൽ ജോലി ചെയ്യവെയാണ് രവിശങ്കർ പണം തട്ടിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാൻ തയ്യാറാകുന്നില്ല. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്ഐആറുകൾ. പരാതി ലഭിച്ചങ്കിലും രവിശങ്കറിനെതിരെ നടപടിയില്ലെന്ന് ആക്ഷേപം. നിലവിൽ രവിശങ്കർ കൽപ്പറ്റ പോലീസ് ക്യാമ്പിൽ ഡ്യൂട്ടിയിൽ

Advertisement