വയനാട്:പുൽപ്പളളി മുള്ളൻകൊല്ലിയിലെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ മരണത്തിന് മുമ്പുള്ള ശബ്ദ സന്ദേശം പുറത്ത്.
കോടികൾ ഉണ്ടാക്കിയെന്ന് ആരോപണമുണ്ട്. എന്നാൽ തനിക്ക് 50 ലക്ഷത്തിൻ്റെ ബാധ്യതയുണ്ട്.
വയനാട് കോൺഗ്രസിലെ കള്ളക്കേസ് വിവാദത്തിൽ സോഷ്യൽ മീഡിയയിൽ വൻതോതിൽ കടന്നാക്രമണം നടന്നു.
പെരിക്കല്ലൂരിൽ തോട്ടയും മദ്യവും കണ്ടത്തിയെന്ന് തനിക്ക് ലഭിച്ചത് തെറ്റായ വിവരം. അത് പോലീസിനെ അറിയിക്കുക മാത്രമാണ് താൻ ചെയ്തത്.അത് അന്വേഷിച്ച് കണ്ടെത്തേണ്ടത് പോലീസാണെന്നും ജോസ് നെല്ലേടത്തിൻ്റെ ശബ്ദരേഖ.തന്നെയും കുടുംബത്തേയും തകർക്കാൻ ഗൂഢശ്രമം നടന്നതായും ജോസ്നെല്ലേടം മരിക്കുന്നതിന് മുമ്പ് റിക്കാഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു.
പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ജോസ് നെല്ലേടം (57) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കൂടിയായ ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടെത്തിയത്.






































