കൊല്ലം. പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് പള്ളിക്കൂടം ടിവിയുടെ സഹകരണത്തോടെ നൽകിവരുന്ന രണ്ടാമത് ഗുരുജ്യോതി സംസ്ഥാന അധ്യാപക
പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൽ പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലെ പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അധ്യാപകർക്കാണ് പുരസ്കാരം നൽകുന്നത്. പ്രൈമറി വിഭാഗങ്ങളിൽ അഞ്ചു വീതവും സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും മൂന്നു വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നിന്നും ഒരവാർഡും ആണ് നൽകുന്നത്. പ്രവർത്തനങ്ങളിലെ മികവുകൾ തെളിയിക്കുന്ന രേഖകൾ താഴെ തരുന്ന വിലാസത്തിൽ അയക്കുക.കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സ്കൂളിന് അക്ഷരജ്യോതി പുരസ്കാരവും(10000 രൂപയും പ്രശസ്തി പത്രവും) നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഒക്ടോബർ 5 ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ച് അവാർഡ് വിതരണം നടക്കുമെന്നു ട്രസ്റ്റ് ചെയർമാൻ എൽ സുഗതനും, അവാർഡ് കമ്മിറ്റി കൺവീനർ ഡോക്ടർ ജിതേഷ്ജി യും അറിയിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
എൽ. സുഗതൻ,
ചെയർമാൻ
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്
പോരുവഴി പി ഓ ശാസ്താംകോട്ട കൊല്ലം.
9496241070.






































