തുടരും,ബിനോയ് വിശ്വം

Advertisement

ആലപ്പുഴ.സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. 103 അംഗസംസ്ഥാന കൗൺസിലിനെയും ഒമ്പതംഗ കൺട്രോൾ കമ്മീഷനെയും സമ്മേളനം തിരഞ്ഞെടുത്തു.

സംസ്ഥാന സമ്മേളനത്തിൽ ഉപരി കമ്മിറ്റി പ്രതിനിധികളായി പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ബിനോയ് വിശ്വം സെക്രട്ടറിയായി തുടരട്ടെ എന്ന ധാരണയുണ്ടായത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടെ
സംസ്ഥാന കൗൺസിലിൻ്റെ ആദ്യ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ , നിർദ്ദേശം അവതരിപ്പിച്ചു. കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം അംഗീകരിച്ചതോടെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു
കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തിന് പിന്നാലെ സെക്രട്ടറി പദത്തിലെത്തിയ ബിനോയ് വിശ്വം ഇതാദ്യമായാണ് സമ്മേളനത്തിലൂടെ
പാർട്ടിയുടെ നായക പദവിയിൽ എത്തുന്നത്. സംസ്ഥാന സമ്മേളനത്തിലെ വികാരം ഉൾക്കൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടു പോകുമെന്നാണ് ബിനോയ് വിശ്വത്തിന്റെ ഉറപ്പ്
103 അംഗ സംസ്ഥാന കൗൺസിലിനെയാണ് സിപിഐ ആലപ്പുഴ സമ്മേളനം തിരഞ്ഞെടുത്തത്. 11 കാൻഡിഡേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന എക്സിക്യൂട്ടീവിനെയും അസിസ്റ്റൻറ് സെക്രട്ടറിമാരെയും പാർട്ടി കോൺഗ്രസിന് ശേഷം തിരഞ്ഞെടുക്കും

Advertisement