തൃശ്ശൂര്‍. കെഎസ്‌യു നേതാക്കളെ വിലങ്ങിട്ട് മുഖത്ത് കറുത്ത തുണി കൊണ്ട് മറച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം. രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമകളായ പൊലീസ്
കുന്നംകുളം സ്റ്റേഷനിൽ സൂരജിന് ക്രൂരമർദ്ദനം ഏറ്റപ്പോൾ അവിടുത്തെ എസ്.എച്ച്.ഒ ആയിരുന്ന ആളാണ് ഇപ്പോഴത്തെ വടക്കാഞ്ചേരി സ്റ്റേഷനിലെ എസ് എച്ച് ഒ. സിപിഎമ്മിന്റെ പിന്തുണയിലാണ് ഇമ്മാതിരി വൃത്തികേട് കാണിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇനി കാക്കി ഇടീക്കില്ലാ എന്നത് യുഡിഎഫിന്റെ തീരുമാനം






































