ബീഹാർ മാതൃകയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി കേരളത്തിലും വരുന്നു

Advertisement

തിരുവനന്തപുരം.ബീഹാർ മാതൃകയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി കേരളത്തിലും വരുന്നു. അടുത്ത മാസം ആരംഭിക്കാനുള്ള
ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. കേന്ദ്ര കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. എസ്‌ഐആർ നടപ്പാക്കും മുൻപ് വിവാദങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചേക്കും.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആർ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷൻ നേരത്തെ സൂചന നൽകിയിരുന്നു. തദ്ദേശ വാർഡുകളുടെയും തുടർന്ന് തദ്ദേശസ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഉള്ള സംവരണം നിശ്ചയിക്കുന്ന നടപടികൾ ഈ മാസം അവസാനമോ ഒക്ടോബർ ആദ്യമൊ നടക്കും. ഇതിനുമുൻപായ എസ്ഐആറിന്റെ പ്രാഥമിക നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങാൻ ആകും എന്നാണ് വിലയിരുത്തൽ. എസ്ഐആർ സംബന്ധിച്ച് പ്രത്യേക പരിശീലന പരിപാടികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നൽകും. 2002ലാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടന്നത്.. കേരളത്തിൽ അടുത്തവർഷം മെയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ കൂടി പുരോഗമിക്കുന്നതിനാൽ SIR നടപടികൾ സങ്കീർണ്ണം ആകുമെന്ന ആക്ഷേപവും ഉണ്ട്. വോട്ടർ പട്ടികയിൽ അനധികൃതമായി കടന്നുകൂടിയ പൗരന്മാരല്ലാത്തവരെ ഒഴിവാക്കി പട്ടിക അടിമുടി പരിഷ്കരിക്കുന്ന പ്രക്രിയയാണ് എസ്ഐആർ എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശേഷിപ്പിക്കുന്നത്. എന്നാൽ ദീർഘകാലമായി ഇത്തരം സമഗ്ര പരിഷ്കാരം മിക്ക സംസ്ഥാനങ്ങളിലും നടന്നിട്ടില്ല. അന്യായമായി പൗരത്വ പരിശോധന നടത്തി സാധാരണക്കാരായ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കാനാണ് കമ്മിഷൻ കമ്മിഷൻ ശ്രമിക്കുന്നതെന്നാണ് എസ്ഐആറിനെ എതിർക്കുന്നവർ ആരോപിക്കുന്നത്. ഇതു ബിജെപിക്കു വേണ്ടിയുള്ള വെട്ടിനിരത്തലാണെന്നും ‘വോട്ടുകൊള്ളയുടെ’ മറ്റൊരു രൂപമാണെന്നുമാണ് കോൺഗ്രസ് ആരോപണം..

Advertisement