വയനാട്. പുൽപ്പള്ളി പെരിക്കല്ലൂരിൽ കോൺഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തു.ഭൂതാനം കുന്ന് അംഗം ജോസ് നെല്ലേടം ആണ് മരിച്ചത്.കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ചെയ്തു
കള്ളക്കേസിൽ കുടുങ്ങിയ തങ്കച്ചൻ ,തന്നെ കുടുക്കിയതിൽ ജോസ് നല്ലേടത്തിന് പങ്കുണ്ടെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇന്നു രാവിലെ ജോസ് നെല്ലേടത്തെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൈ ഞരമ്പ് മുറിഞ്ഞും വിഷം അകത്ത് ചെന്ന നിലയിലുമാണ്.മൃതദേഹം ബത്തേരി താലൂക്ക് ആശിപത്രിയിലേക്ക് മാറ്റി.ജോസ് നെല്ലേടത്തെ ആദ്യ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.വീട്ടിൽ നിന്ന് കർണാടക മദ്യവും,തോട്ടയും പിടികൂടിയ സംഭവത്തിലാണ് തങ്കച്ചന് അന്യായമായി 17 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്.കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് തങ്കച്ചൻ കള്ള കേസിൽ കുടുങ്ങിയത് എന്നാണ് കണ്ടെത്തൽ.തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും കൊണ്ട് വെച്ച പ്രതി പ്രസാദ് പ്ടിയിലായതോടെയാണ് തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞത്.
പോലീസിന് രഹസ്യ വിവരം നൽകിയവരെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.അതിന്റെ ഭാഗമായാണ് ജോസ് നെല്ലേടത്തെയും പൊലീസ് ചോദ്യം ചെയ്തത്






































