തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ നിയമസഭാ സമ്മേളനത്തിന് മുമ്പേ പുരോഗതി കണ്ടെത്താൻ അന്വേഷണസംഘം. നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ മൊഴി നൽകിയ റിനിയെ പരാതിക്കാരി ആക്കുന്നതിൽ തീരുമാനം എടുക്കും.
അതെസമയം രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിക്കാൻ കോൺഗ്രസിൽ ആലോചന. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതിൽ KPCC അധ്യക്ഷൻ തീരുമാനം പറയുമെന്ന് വിഡി സതീശൻ.
രാഹുലിനെതിരെ മൊഴിയും തെളിവുകളും നൽകിയിട്ടും നിയമപരമായി മുന്നോട്ടു പോകാനാകില്ലെന്ന പരാതിക്കാരികളുടെ തീരുമാനമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കുഴിപ്പിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കാൻ ആകുമോ എന്ന് ക്രൈംബ്രാഞ്ച് നിയമ ഉപദേശം തേടിയിട്ടുണ്ടെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. പരാതി നൽകാൻ തയ്യാറാകാത്തതിന് കാരണം ഭീഷണിയും സമ്മർദ്ദവും ആണോ എന്നും ക്രൈംബ്രാഞ്ച് പ്രത്യേകം അന്വേഷിക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാർ പരാതിക്കാരുടെ കുടുംബാംഗങ്ങളെയും ബന്ധപ്പെട്ടതായി ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം രാഹുലിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ കലഹം രൂക്ഷമാണ്.
രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തനിക്കെതിരെ ഉണ്ടാകുന്ന സൈബർ ആക്രമങ്ങളെ തുടക്കം മുതൽ തള്ളുകയാണ് വി ഡി സതീശൻ.
രാഹുലിനെതിരെ സസ്പെൻഷൻ നടപടി സ്പീക്കറെ അറിയിക്കേണ്ടി വരുമെന്ന് വിലയിരുത്തലിലാണ് നേതൃത്വം. തെരഞ്ഞെടുപ്പ് കാലത്തെ നിർണായക നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്താൽ ഭരണപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന് വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ട്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും അതല്ല സഭയിൽ വരുന്നതിൽ രാഹുൽ സ്വന്തം നിലയ്ക്ക് തീരുമാനിക്കട്ടെ എന്ന അഭിപ്രായമുള്ള വരും ഉണ്ട്.. രാഹുൽ വിഷയത്തിൽ അന്തിമ തീരുമാനം കെപിസിസി നേതൃത്വം എടുക്കട്ടെ എന്ന നിലപാടിലാണ് AICC






































