സ്ത്രീത്വത്തെ അപമാനിച്ചെന്നും പണം വാങ്ങി ആരോപണ വിധേയർക്കൊപ്പം നിന്നുവെന്നും,ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതി

Advertisement

ആലപ്പുഴ. ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് നിർമ്മാതാവ് ഷീല കുര്യൻ ആണ് ഡിജിപി ക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. സാമ്പത്തിക തട്ടിപ്പ് പരാതി നൽകാൻ എത്തിയപ്പോൾ ആലപ്പുഴയിലെ ഓഫീസിൽ വച്ച് അപമാനിച്ചെന്നാണ് ആരോപണം.

സാമ്പത്തിക തട്ടിപ്പിൽ പരാതി നൽകാൻ ഓഫീസിൽ എത്തിയപ്പോൾ മധുബാബു അപമാനിചെന്നായിരുന്നു ഷീല കുര്യന്റെ ആരോപണം. പണം വാങ്ങി ആരോപണ വിധേയർക്കൊപ്പം നിന്നു, സ്ത്രീ എന്ന പരിഗണന നൽകാതെ അപമാനിച്ചു, പ്രലോഭനങ്ങൾക്ക് വഴങ്ങി പരാതി അട്ടിമറിച്ചെന്നും മുഖ്യമന്ത്രിക്കും ഡിജിപി ക്കും നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ പരാതി ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ മധു ബാബുവിന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ ലഭിക്കും. പരാതിയുടെ ഗുരുതര സ്വഭാവം മനസ്സിലാക്കി കർശന നടപടി സ്വീകരിക്കണമെന്നും ഷീല കുര്യൻ ആവശ്യപ്പെട്ടു. മധുബാബുവിനെതിരെ നിരവധി പരാതികൾ ലഭിച്ചില്ലെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Advertisement