ആലപ്പുഴ.സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിർദ്ദേശിക്കാൻ മുതിർന്ന നേതാക്കൾക്കിടയിൽ ധാരണയായി . കാനം രാജേന്ദ്രന്റെ നിര്യാണ പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയി വിശ്വം ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാൻ പോകുന്നത്.
സിപിഐയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് 5 പ്രധാന നേതാക്കൾ അടക്കം 10 പേർ ഒഴിവാകും.75 വയസ്സ് പ്രായപരിധി കർശനമായി നടപ്പാക്കുന്നത് തുടരാൻ തീരുമാനിച്ചതോടെയാണ്
പ്രമുഖനേതാക്കളെഒഴിവാക്കുന്നത്
സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, വി.ചാമുണ്ണി, സി എൻ ജയദേവൻ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖർ. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജെ. വേണുഗോപാലൻ നായർ, പി കെ കൃഷ്ണൻ എന്നിവരും പ്രായപരി കഴിഞ്ഞതിനാൽ ഒഴിവാകും. പുതിയ സംസ്ഥാന കൗൺസിലിലേക്ക് 20 ശതമാനം പുതുമുഖങ്ങൾ വേണമെന്നത് നിർബന്ധമായതിനാൽ പ്രായപരിധി ആകാത്ത ചിലരെയും ഒഴിവാക്കും
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ബിനോയ് വിശ്വം ഇന്ന് മറുപടി നൽകും . തുടർന്ന് പുതിയ സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. സംസ്ഥാന എക്സിക്യൂട്ടീവിന്റെയും അസിസ്റ്റൻറ് സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിനു ശേഷമേ മ ഉണ്ടാവു.സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.




































