കൊച്ചി: മകൻ്റെ കുത്തേറ്റ മുൻ വനിതാ കൗൺസിലർ ആശുപത്രിയിൽ. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെയാണ് ലഹരിക്കടിമയായ മകൻ ആക്രമിച്ചത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മകൻ അമ്മയുമായി വഴക്കും തർക്കവുമുണ്ടായി തുടർന്നാണ് കുത്തേറ്റത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചു. അമ്മയെ അക്രമിക്കുമ്പോൾ തടയാൻ ശ്രമിച്ച പിതാവിനും മർദ്ദനമേറ്റു. മകൻ ഒളിവിൽ പോയി.






































