കുറുനരി 7 ആടുകളെ കടിച്ചുകൊന്നു

Advertisement

കോഴിക്കോട് .താമരശ്ശേരിയിൽ കുറുനരി 7 ആടുകളെ കടിച്ചുകൊന്നു . കർഷകനായ യു.കെ സുരേഷിന്റെ ആടുകളെയാണ് കൊന്നത് . വെണ്ടേക്കുംചാൽ പ്രദേശത്തെ റബർ എസ്റ്റേറ്റിൽ മേയാൻ വിട്ട ആടുകളെയാണ് കുറുനരി കൊന്നത്. ശരീര ഭാഗങ്ങൾ കടിച്ചുകീറി ഭക്ഷിച്ച നിലയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ആടുകളെ കൊന്നത് കുറുനരി തന്നെയെന്ന് സ്ഥിരീകരിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.

Advertisement