റാപ്പർ വേടനെതിരെയുള്ള പരാതികളിൽ ഗൂഢാലോചന ആരോപിച്ച് കുടുംബം

Advertisement

കൊച്ചി.റാപ്പർ വേടനെതിരെയുള്ള പരാതികളിൽ ഗൂഢാലോചന ആരോപിച്ച് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് വേടന്റെ സഹോദരൻ ഹരിദാസ് മുരളി
മുഖ്യമന്ത്രിക്ക് പരാതി നൽകി. ആരോപണങ്ങൾ വരുന്നതിൽ ചില സംശയങ്ങൾ ഉണ്ടെന്നും വേടൻ കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായും ഹരിദാസ് പറഞ്ഞു.

വേടനെതിരെ തൃക്കാക്കര പോലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രണ്ടു പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. വേടന്റെ മുൻകൂർ ജാമ്യം അപേക്ഷ പരിഗണിക്കുന്ന വേളയിൽ പരാതികൾ ഉയർന്നുവന്നതിലാണ് കുടുംബത്തിന്റെ സംശയം. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു. വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമാണ് ചിലരുടെ പ്രശ്നമെന്ന് സഹോദരൻ ഹരിദാസ്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറും എന്നാണ് സൂചന.ബലാത്സംഗ കേസിൽ തുടർച്ചയായി രണ്ടുദിവസം വേടനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ട് എന്ന് പോലീസ് വ്യക്തമാക്കി. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരിയെ നേരിട്ട് ബന്ധപ്പെടാൻ ഇനിയും പോലീസിനായിട്ടില്ല. ഈ കേസിലും വേദന എറണാകുളം മജിസ്ട്രേറ്റ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Advertisement