ആലപ്പുഴ.സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. സർക്കാരിൻറെ മുൻഗണനയിൽ അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന
ഇല്ലന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.ക്ഷേമ ബോർഡുകളും കടാശ്വാസ കമ്മീഷനുകളും സ്തംഭനാവസ്ഥയിൽ ആണെന്നും റിപ്പോർട്ട് വിമർശിക്കുന്നു. എല്ലാ നിയമങ്ങളും മറികടന്നാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് നടപ്പാക്കുന്നതെന്നും പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തി. പൊതുമേഖലയിൽ നിയമനങ്ങൾ നടക്കുന്നില്ല എന്നും വിമർശനമുണ്ട്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം രാഷ്ട്രീയ- പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചത്.സർക്കാരിനെതിരായ രൂക്ഷ വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. സർക്കാരിന്റെ വികസന നയത്തിൽ
അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണനയില്ല എന്നതാണ് സിപിഐ മുന്നോട്ടുവക്കുന്ന പ്രധാന വിമർശനം. അടിസ്ഥാന വിഭാഗങ്ങളുടെ താല്പര്യത്തിന് ഊന്നൽ നൽകിയാകണം വികസന പദ്ധതികളെന്നും പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.സർക്കാരിലെ
ക്ഷേമ ബോർഡുകളും കടാശ്വാസ കമ്മീഷനുകളും സ്തംഭനത്തിലാണ്
കർഷക ക്ഷേമ ബോർഡ് പ്രഖ്യാപനം മാത്രമായി മാറി.ബോർഡ് പ്രഖ്യാപനങ്ങൾ ഒന്നും നടപ്പിലാക്കിയിട്ടില്ല. നെല്ലിൻറെ പണം ലഭിക്കാത്തതിലും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.നെല്ലിന്റെ പണം ലഭിക്കാത്തതിൽ കർഷകർ പ്രയാസത്തിലാണ്.എത്രയും വേഗം പണം നൽകണമെന്നും സിപിഐ റിപ്പോർട്ട് ആവശ്യപ്പെടുന്നു. പരമ്പരാഗത വ്യവസായങ്ങൾക്ക് പരിഗണന ലഭിക്കുന്നില്ല.പൊതുമേഖലയിൽ പുതിയ നിയമനങ്ങൾ നടക്കുന്നില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പിലാക്കുന്നത് എല്ലാ നിയമങ്ങളും മറികടന്നാണെന്നും പ്രവർത്തന റിപ്പോർട്ട് വിമർശിക്കുന്നു.
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ ശക്തമായ പോരാട്ടം നടത്തണം എന്നതാണ് രാഷ്ട്രീയ റിപ്പോർട്ടിലെ പ്രധാന ആവശ്യം
കേരളത്തിലെ ജനങ്ങളുടെ ബോധത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നു.ബിജെപിയുടെ തൃശ്ശൂരിലെ ജയം കേരളത്തിൻറെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വന്ന നിഷേധാത്മക മാറ്റമാണെന്നും രാഷ്ട്രീയ റിപ്പോർട്ടർ വിമർശിക്കുന്നു.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിച്ചുകൊണ്ടുള്ള നിയമം ഇനിയും വൈകികൂടെന്നും
സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ട് പറയുന്നുണ്ട് സഹകരണ മേഖലയിൽ
വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്നും രാഷ്ട്രീയ റിപ്പോർട്ട് ആവശ്യപ്പെടുന്നു.സഹകരണ രംഗത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്




































