സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Advertisement

ആലപ്പുഴ. സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി വലിയ ചൂട് കാടുനിന്ന് ദീപശിഖ സമ്മേളന നഗരിയിലേക്ക് എത്തിക്കും. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പങ്കെടുക്കും. ഉദ്ഘാടന സെഷൻ കഴിഞ്ഞായിരിക്കും രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തനം റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിക്കുക

Advertisement