കൊച്ചി. എംഡിഎംഎയുമായി യുവ ഡോക്ടറും യൂ ട്യൂബെറും പിടിയിൽ. നോർത്ത് പറവൂർ സ്വദേശി അംജത് ഹസ്സനാണ് പിടിയിലായത്.വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കൊച്ചിയിൽ യു ട്യൂബറുടെ ലഹരി വിൽപ്പന.
ഇന്നലെ രാത്രിയാണ് കൊച്ചി നഗരത്തിൽ വെച്ച് ഇടപാടുകാരിൽ നിന്ന് എംഡിഎംഎ വാങ്ങുമ്പോൾ യുവ ഡോക്ടറെ ഡാന്സാഫ് സംഘം പിടികൂടിയത്. നോർത്ത് പറവൂർ സ്വദേശിയായ അംജദ് ഹസ്സനാണ് 1 ഗ്രാം എംഡിഎയുമായി പിടിയിലായത്. എറണാകുളം ജനറൽ ആശുപത്രിയിൽ കോവിഡ് കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന അംജദ് നാഗരത്തിലെ സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ്.ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് ഡാൻസാഫ് സംഘം വ്യക്തമാക്കി.കോടതിയിൽ ഹാജരാക്കിയ അംജദിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.കൊല്ലം സ്വദേശിയായ യു ട്യൂബർ ഹാരിസിനെ കുസാറ്റ് പരിസരത്ത് നിന്നാണ് 20 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാന്‍സാഫ് ടീം രണ്ട് ഹാരിസിനെ പിടികൂടിയത്. യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹാരിസ് ടാക്സി ഡ്രൈവറുമാണ്. കോളജ് വിദ്യാര്‍ഥികള്‍ക്കടകം ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇയാള്‍ കുറച്ചുനാളുകളായി ഡാന്‍സാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു.






































