ഇസ്മയിൽ തന്നെ വിവാദം ഉണ്ടാക്കുന്നതിന്റെ കാരണം അദ്ദേഹത്തിനേ അറിയൂ ,ബിനോയ് വിശ്വം

Advertisement

ആലപ്പുഴ. സംസ്ഥാന സമ്മേളന തലേന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സസ്പെൻഷനിലായത് കൊണ്ടാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാത്തതെന്ന് അറിയുന്ന ഇസ്മയിൽ തന്നെ വിവാദം ഉണ്ടാക്കുന്നതിന്റെ കാരണം അദ്ദേഹത്തിനേ അറിയൂ എന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. ആരുടെയെങ്കിലും കരുവായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഇസ്മയിലിന്റെ അധപതനത്തിന്റെ
ആഴം വ്യക്തമാക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ താൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പറയുന്നത് പാർട്ടി രാഷ്ട്രീയം തന്നെയാണെന്നുും ബിനോയ് വിശ്വം പ്രതികരിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാളെ തുടങ്ങാൻ ഇരിക്കുമ്പോഴാണ് ബിനോയ് വിശ്വം കെ.ഇ ഇസ്മയിലിനെ ക്ഷണിച്ചില്ലെന്ന് വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്
രാവിലെയും വൈകുന്നേരവും ഓരോ നിലപാട് പറയുന്നയാളാണ് സംസ്ഥാന സെക്രട്ടറി എന്നാ വിമർശനത്തിനും ബിനോയ് വിശ്വം മറുപടി നൽകി

സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും. 39 ക്ഷണിതാക്കൾ അടക്കം 528 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. നിലവിലുള്ള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ തുടരാനാണ് സാധ്യത

Advertisement