കൊച്ചിയില്‍ വീണ്ടും സൈബർ തട്ടിപ്പ്, ഇത്തവണ കൊറിയര്‍ കമ്പനിയുടെ പേരില്‍

Advertisement

കൊച്ചി. വീണ്ടും സൈബർ തട്ടിപ്പ്. ഇത്തവണ തട്ടിപ്പ് നടത്തിയത് കൊറിയർ കമ്പനിയുടെ പേരിൽ. ‘ഫോൺ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. സൗത്ത് തൃപ്തി ലയിനിൽ താമസിക്കുന്ന പ്രിയ ശിവദാസിന്റെ ഫോണാണ് ഹാക്ക് ചെയ്തത്. പ്രിയ അപകടത്തിലാണെന്നും പണം വേണമെന്നും ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം പോയി. ഒരാൾ 45000 രൂപയും രണ്ട് പേർ 2000 രൂപയും വീഹിതം തട്ടിപ്പ് സംഘം നൽകിയ ഗൂഗിൾ പേ നമ്പറിലേക്ക് കൈമാറി. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പോലീസ് പരാതി നൽകി ഫോൺ UNHACK- ക്കും ചെയ്തു

ഇപ്പോഴും ഫോൺ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ട് സന്ദേശം എത്തുന്നുണ്ടെന്ന് പ്രിയ പറഞ്ഞു

Advertisement