കസ്റ്റഡി മർദനങ്ങൾ,മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം,സതീശന്‍

Advertisement

തിരുവനന്തപുരം.കസ്റ്റഡി മർദനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സസ്പെൻഷനിൽ ഒതുക്കാം എന്ന് കരുതേണ്ട. ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണം

ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന് തുടർച്ചയായി തെളിയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിൻ്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. അതിനെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വന്തം വകുപ്പിൽ ഇത്രമേൽ ആരോപണങ്ങൾ നേരിടുന്നു

ഒരക്ഷരം ഉരിയാടുകയോ കാര്യമായി നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

Advertisement