പത്തനംതിട്ട.ആലപ്പുഴ DySP മധുബാബു സ്ഥിരം കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനെന്ന് മുൻ പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ട്.ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ശിപാർശ. മുൻ SP ഹരിശങ്കർ റിപ്പോർട്ട് നൽകിയത് SFI നേതാവിനെ മർദിച്ച സംഭവത്തിൽ..തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ ഇൻസ്പെക്ടർ പി എം രതീഷിനെ
സസ്പെൻഡ് ചെയ്യാൻ നീക്കം. ദക്ഷിണമേഖലാ ഐജിക്ക് നിർദേശം നൽകി ഡിജിപി
2016 ലാണ് അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കർ ഡിജിപിക്ക് മധുബാബുവിനെതിരെ റിപ്പോർട്ട് നൽകിയത്. ജയകൃഷ്ണന്റെ മുഖത്ത് മർദ്ദിച്ച പാടുകൾ ഉണ്ടെന്നും.. കസ്റ്റഡി മർദ്ദനം നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മധു ബാബു സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുവെന്നായിരുന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്.കൂടാതെ ക്രമസമാധന ചുമതലയിൽ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിരുന്നു. എന്നാൽ അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മധുബാബു അനുകുല ഉത്തരവ് വാങ്ങുകയായിരുന്നു. എസ്പി ഹരിശങ്കറിന്‍റെ റിപ്പോർട്ട് തള്ളി മധു ബാബുവിന് സ്ഥാനക്കയറ്റവും നൽകുകയായിരുന്നു. പോലീസിലെ ഉന്നതരാണ് മധുബാബുവിനെ സംരക്ഷിക്കുന്നതെന്ന് ജയകൃഷ്ണൻ ആരോപിച്ചു.
അതേസമയം പീച്ചിയിലെ പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ഇൻസ്പെക്ടറെ സാധ്യത സസ്പെൻഡ് ചെയ്യാനുള്ള സാധ്യത തേടുകയാണ് പോലീസ്.പി എം രതീഷിനെ സസ്പെൻറ് ചെയ്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് തീരുമാനം.
ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോർട്ടിൽ നടപടി എടുക്കാൻ DGP
നിർദ്ദേശം നൽകി.






































