വയനാട്: സ്കൂളിൽ പ്രസവിച്ചു കിടന്ന നായ കുട്ടിയെ കടിച്ചു. പനമരം ഗവൺമെൻറ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. സ്കൂളിലെ ഉപയോഗിക്കാതിരുന്ന വലിയ വാഷ്ബേസിൽ ആണ് നായ പ്രസവിച്ചു കിടന്നിരുന്നത്. നായയെ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും സ്കൂൾ വളപ്പിൽ എത്തുകയായിരുന്നു. ശുചിമുറിയിലേക്ക് പോകുമ്പോഴാണ് വളപ്പിൽ വച്ച് കുട്ടിക്ക് നായയുടെ കടിയേറ്റത്.
Home News Breaking News സ്കൂളിൽ പ്രസവിച്ചു കിടന്ന നായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ കടിച്ചു, നായ കിടന്നത് ഉപയോഗിക്കാതിരുന്ന വാഷ്ബേസിൽ





































